Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injure

അ​തി​ര​പ്പി​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി; ഭ​യ​ന്നോ​ടി​യ നാ​ട്ടു​കാ​ർ​ക്ക് വീ​ണ് പ​രി​ക്ക്

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യാ​ക്ര​മ​ണം. വാ​റ്റി​ല​പാ​റ വ​ഞ്ചി​ക്ക​ട​വ് റോ​ഡി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന ആ​ളു​ക​ൾ​ക്ക് നേ​രെ കാ​ട്ടാ​ന ചി​ന്നം വി​ളി​ച്ച് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ വ​ര​വ് ക​ണ്ട് ഭ​യ​ന്നോ​ടി​യ ആ​ളു​ക​ളി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ട​യാ​ല​ത്ത്പ​റ​മ്പി​ൽ മ​ധു​വി​ന്‍റെ വീ​ട്ടി​ന് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ബ​ന്ധു​ക​ൾ​ക്ക് നേ​രെ​യാ​ണ് കാ​ട്ടാ​ന പാ​ഞ്ഞ​ടു​ത്ത​ത്. മ​ധു​വി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ബ​ന്ധു​ക്ക​ൾ. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം രാ​ത്രി​യി​ൽ വീ​ടി​ന് മു​ൻ​പി​ലെ റോ​ഡി​ൽ നി​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഈ ​സ​മ​യ​ത്താ​ണ് കാ​ട്ടാ​ന ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി​യ​ത്. ആ​ന​യെ ക​ണ്ട​തോ​ടെ ആ​ളു​ക​ൾ ചി​ത​റി​യോ​ടു​ക​യാ​യി​രു​ന്നു.

ഓ​ടു​ന്ന​തി​നി​ടെ വീ​ണ് ര​ണ്ടോ മൂ​ന്നോ പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ആ​ളു​ക​ൾ വേ​ഗം ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

 

 

Latest News

Corehub Up